ഷുഹൈബ് കേസ് സിബിഐക്ക് കൊടുക്കണമെന്ന് ഹൈക്കോടതി, Shuhaib Case Latest News | Oneindia Malayalam

2018-03-07 126

മട്ടന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ ഷുഹൈബിനെ കൊലപ്പെടുത്തിയ കേസ് ഹൈക്കോടതി സിബിഐക്ക് കൈമാറി. സര്‍ക്കാരിനെയും പോലീസിനെയും കോടതി രൂക്ഷമായി വിമര്‍ശിച്ചു. അന്വേഷണം ഏറ്റെടുക്കാന്‍ തയ്യാറാണെന്ന് സിബിഐ കോടതിയെ അറിയിച്ചതോടെയാണ് കേസ് കൈമാറി ഉത്തരവിട്ടത്. സിബിഐ അന്വേഷണം ആവശ്യമില്ലെന്നും പോലീസ് ശരിയായി അന്വേഷിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞതിന് പിന്നാലെയാണ് ഹൈക്കോടതിയുടെ ഇടപെടല്‍.